Kerala

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പേരിലുള്ള മികച്ച എന്‍.സി.സി ഗ്രൂപ്പിനുള്ള ബാനര്‍ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിന്: തേജ വി.പിയ്ക്ക് 2025 പരമോന്നത ബഹുമതിയായ ‘രക്ഷാ മന്ത്രി പദക് ‘

2025 റിപ്പബ്‌ളിക്ക് ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയുടെ പുനരാവിഷ്‌കാരവും, ബാന്‍ഡ് ഡിസ്‌പ്ലേയും, റിപ്പബ്‌ളിക്ക് ദിന പരേഡിലും, കര്‍ത്തവ്യപഥ് മാര്‍ച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 174 എന്‍.സി.സി. കേഡറ്റുകള്‍ക്കും കണ്ടിജന്റ് കമാന്‍ഡര്‍ക്കും സ്‌പോര്‍ട്‌സ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന്‍ സ്വീകരണം നല്‍കി. ഈ വര്‍ഷത്തെ മികച്ച ഗ്രൂപ്പിനുള്ള ബാനര്‍ പ്രസന്റേഷന്‍, ക്യാഷ് അവാര്‍ഡ് വിതരണം, സമ്മാനദാനം എന്നീ പരിപാടികളുടെ ഉത്ഘാടനം, പാങ്ങോട് കരിയപ്പ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. മേജര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മന്ത്രിയെ കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. 2025 ജനുവരി ആദ്യവാരം മുതല്‍ ജനുവരി 29 വരെ നടന്ന ആള്‍ ഇന്ത്യ മത്സരങ്ങളില്‍ കേരള എന്‍.സി.സി രണ്ട് പതക്കങ്ങളും, രണ്ട് കേഡറ്റുകള്‍ക്ക് ഡി.ജി. കമന്‍ഡേഷനും, മെഡലിയനും ലഭിച്ചു. എന്‍.സി.സി. കേഡറ്റുകള്‍ തിളക്കമാര്‍ന്ന പ്രകടനങ്ങളാണ് RDC-2025 ന്യൂഡല്‍ഹിയില്‍ കാഴ്ചവച്ചത്. കേരള എന്‍.സി.സിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്‌ളിക്ക് ദിന പരേഡില്‍ ഒരു സീനിയര്‍ വിംഗ് വനിതാ ബാന്‍ഡ് ടീമിന് പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

18 (കേരള) ബറ്റാലിയനിലെ ബാന്‍ഡ് ടീം കഴിഞ്ഞ മൂന്ന് വര്‍ഷമായി റിപ്പബ്‌ളിക്ക് ദിന പരേഡ് ലക്ഷ്യമാക്കിയുള്ള കഠിന പരിശീലനത്തിലായിരുന്നു. 18 കേരള ബറ്റാലിയന്‍ എന്‍.സി.സി മൂവാറ്റുപുഴയുടെ കീഴിലുളള ന്യൂമാന്‍ കോളേജിലെയും, നിര്‍മ്മല കോളേജിലെയും, സെന്റ് പീറ്റേഴ്‌സ് കോളേജിലെയും എം.എ. കോളേജിലെയും കേഡറ്റുകള്‍ ഉള്‍പ്പെടെ 45 പേരടങ്ങുന്ന വനിതാ ടീമിനാണ് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥ് മാര്‍ച്ചില്‍ കേരള എന്‍.സി.സിയെ പ്രതിനിധീകരിച്ച് ബാന്‍ഡ് ഡിസ്‌പ്ലേ നടത്താന്‍ അവസരം ലഭിച്ചത് ബാന്‍ഡ് ടിമിനെ നയിച്ച അണ്ടര്‍ ഓഫീസര്‍ രാധിക. എം.ആറിന് ഡി.ജിയുടെ മെഡലിനും അര്‍ഹയാക്കി.

മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിയുടെ പേരിലുളള എന്‍.സി.സി. ബാനര്‍ ഈ വര്‍ഷം കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.ആര്‍. സുബോദ് ഏറ്റു വാങ്ങി. മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുള്ള അവാര്‍ഡ് കൊല്ലം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സുരേഷ് ജി. ഏറ്റുവാങ്ങി. സംസ്ഥാനത്തെ ബെസ്റ്റ് യൂണിറ്റിനുള്ള അവാര്‍ഡ് 9 കേരള നേവല്‍ യൂണിറ്റ് എന്‍.സി.സി കോഴിക്കോടിനാണ്.
സംസ്ഥാനത്തെ ബെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള സീനീയര്‍ ഡിവിഷന്‍/വിങ് ന്യൂമാന്‍ കോളേജ്, മൂവാറ്റുപുഴയ്ക്കും ലഭിച്ചു. ബെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള ജൂനിയര്‍ ഡിവിഷന്‍/വിങ് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടം, തിരുവനന്തപുരത്തിനും ലഭിച്ചു.

കല്‍പ്പറ്റയിലെ എന്‍.എം.എസ്.എം (NMSM) കോളേജിലെ (മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം) പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അണ്ടര്‍ ഓഫീസര്‍ തേജ വി.പിയ്ക്ക് 2025 പരമോന്നത ബഹുമതിയായ ‘രക്ഷാ മന്ത്രി പദക് ‘ ലഭിച്ചു. അവാര്‍ഡ് ജേതാക്കളെയും, ആര്‍.ഡി.സി. കണ്ടിജന്റ്‌റിനെയും, ബാന്‍ഡ് ടീമിനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പാങ്ങോട്, കരിയപ്പ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മേജര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ബ്രിഗേഡിയര്‍ എ. രാഗേഷ്, ഡി.ഡി.ജി, എന്‍. സി. സി, ഗ്രൂപ്പ് കമാന്‍ഡര്‍മാര്‍, മറ്റ് ഓഫീസേഴ്‌സ്, റിപ്പബ്‌ളിക് ദിന കണ്ടിജന്റിന് നേതൃത്വം നല്‍കിയ കേണല്‍ അഭിഷേക് റാവത്ത്, സേനാ മെഡല്‍, ബാന്‍ഡ് ടിമിന് നേതൃത്വം നല്‍കിയ കമാന്‍ഡിംഗ് ഓഫീസര്‍ പ്രശാന്ത് നായര്‍ എന്നിവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; Banner for Best NCC Group Named after Higher Education Minister Kozhikode NCC Group: Teja VP 2025 highest honor ‘Raksha Mantri Padak’