മലയാള സിനിമയിൽ നിരവധി മികച്ച വേഷങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കലാകാരനാണ് ക്യാപ്റ്റൻ രാജു അദ്ദേഹത്തിന്റെ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള ചിത്രം എന്നത് പവനായി എന്ന കഥാപാത്രമാണ് ഈ കഥാപാത്രത്തിലൂടെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടരായും ഒക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ക്യാപ്റ്റൻ രാജുവിന് സാധിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ചെയ്തത്
ഇപ്പോൾ നടൻ തിലകനെ കുറിച്ച് ക്യാപ്റ്റൻ രാജു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ… ഒരിക്കൽ അമ്മ എന്ന സംഘടന തിലകൻ എതിരെ നിന്നതിനെ കുറിച്ചാണ് പഴയ അഭിമുഖത്തിൽ പറയുന്നത് തിലകൻ സീനിയർ നടൻ അല്ലേ അദ്ദേഹത്തോട് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് അവതാരകൻ ജോണി പറയുമ്പോൾ ഇതിനെക്കുറിച്ച് ക്യാപ്റ്റൻ രാജു പറയുന്നത് ഇങ്ങനെയാണ് തിലകൻ സീനിയർ നടൻ ഒന്നുമല്ല ഞങ്ങൾക്കൊക്കെ ഒപ്പം വന്ന ആൾ തന്നെയാണ് കാണുമ്പോൾ സീനിയർ നടനാണ് എന്ന് തോന്നുന്നത് മാത്രമാണ്
തിലകൻ ചേട്ടന്റെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ മറ്റുള്ളവരെ അംഗീകരിക്കുവാനുള്ള മനസ്സില്ല എന്നതാണ് ജോണി യഥാർത്ഥ കാര്യം മറ്റുള്ളവരെ നമ്മൾ അക്സെപ്റ്റ് ചെയ്യണം. അതിനുള്ള മനസ്സ് തിലകൻ ചേട്ടനെ ഇല്ല മോഹൻലാലും മമ്മൂട്ടിയും ഒക്കെ എത്രയോ സിനിമകളിലൂടെ അവരുടെ മികച്ച കഴിവ് തെളിയിച്ചതാണ് എന്നാൽ അവരെ അംഗീകരിക്കുവാനുള്ള മനസ്സ് അദ്ദേഹത്തിനില്ല നമ്മൾ മറ്റുള്ളവരെ അംഗീകരിക്കുക തന്നെ വേണം എത്രയോ താരങ്ങളാണ് അന്യഭാഷ താരങ്ങളാണ് മമ്മൂട്ടി ഒക്കെ ആരാധിക്കുന്നത് അപ്പോൾ നമ്മൾ അവരെ ആക്സെപ്റ്റ് ചെയ്യുവാനുള്ള മനസ്സ് കാണിക്കണം എന്നാണ് ക്യാപ്റ്റൻ രാജു പറയുന്നത്