സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി, സഹകാരി സാന്ത്വനം പദ്ധതികളുടെ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സഹകരണ മേഖലയിലെ പരിശോധനകള്‍ക്കായി നടപ്പിലാക്കുന്ന Co-operative Inspection Management Application-ന്റെ (CIMA) ഉദ്ഘാടനവും സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. നിക്ഷേപകര്‍ക്ക് ധനസഹായം നല്‍കുന്ന അംഗ സമാശ്വാസ നിധിയും സഹകാരി സാന്ത്വനവും പോലുള്ള പദ്ധതികള്‍ സഹകരണ മേഖലയുടെ മാത്രം സവിശേഷതയാണെന്നു മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് ആസ്ഥാനമായ ജവഹര്‍ സഹകരണ ഭവനില്‍ സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനായി.
അംഗ സമാശ്വാസ നിധി പദ്ധതിയുടെ ആറാം ഘട്ടത്തില്‍ 5373 ഗുണഭോക്താക്കള്‍ക്കായി 11,67,55,000 രൂപയാണ് വിതരണം ചെയ്യുന്നത്. സഹകാരി സാന്ത്വനം പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 44 അപേക്ഷകളിലായി 12,45,000 രൂപയും വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു. സഹകരണ സംഘങ്ങളിലെ പരിശോധനകള്‍ പൂര്‍ണമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി തയാറാക്കിയ Co-operative Inspection Management Application (CIMA) മന്ത്രി ഉദ്ഘാടനം ചെയ്തു. Co-operative Inspection Management Application വികസിപ്പിക്കുന്നതിനു സാങ്കേതി സഹായം നല്‍കിയ ദിനേശ് ഐടി സിസ്റ്റംസിന്റെ പ്രതിനിധികള്‍ക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. സംസ്ഥാന സഹകരണവകുപ്പ് പുറത്തിറക്കുന്ന സഹകരണ ഗൈഡ് 2025ന്റെ പ്രകാശന കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. സഹകരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ. എന്‍. മാധവന്‍ ഐ.എ.എസ് സഹകരണ ഗൈഡ് 2025 ഏറ്റുവാങ്ങി.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയായ PACS അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയായ വി.ജോയ് എംഎല്‍എ, സഹകരണസംഘം രജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു ഐ.എ.എസ്, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍.എം.എസ്. ഐ.എ & എ.എസ്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS;The online verification system and financial assistance distribution of the Department of Cooperation was inaugurated