ജോലിയിലിരിക്കെ KSRTC യിലെ ഇന്‍സ്‌പെക്ടറെ മദ്യപിച്ച് ഡിപ്പോയില്‍ എത്തി ഇടിക്കട്ട കൊണ്ട് മുഖത്തിടിച്ച് വിഴ്ത്തിയ പ്രതിക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പോലീസ് സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയച്ച നടപടിയില്‍ KSRTC ക്ക് കടുത്ത പ്രതിഷേധം. KSRTC മാനേജിംഗ് ഡയറക്ടറും നിര്‍ദ്ദേശ പ്രകാരം വികാസ് ഭവന്‍ യൂണിറ്റ് ഓഫീസര്‍ വീണ്ടും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്
04/02/2025 ല്‍ നടന്ന പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍വീസുകള്‍ ക്രമീകരിക്കാന്‍ KSRTC വികാസ് ഭവന്‍ യുണിറ്റില്‍ എര്‍പ്പെട്ടിരുന്ന ഇന്‍സ്‌പെക്ടര്‍ S.Jപ്രദീപിനെ രാത്രി മദ്യപിച്ച് യൂണിറ്റിലെത്തിയ ഡ്രൈവര്‍ VS.ഷാബു ഇടിക്കട്ട ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ഇന്‍സ്‌പെക്‌റെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മ്യൂസിയം പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഭരണകക്ഷി യൂണിയന്റെ സമ്മര്‍ദ്ദം മൂലം സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയാണുണ്ടായത്. മുന്‍ യൂണിറ്റ് ഓഫീസറെ വാളുകൊണ്ട് വെട്ടാന്‍ ശ്രമിച്ചതടക്കം നിരവധി കേസില്‍ പ്രതിയാണ് ഷാബു.
KSRTC യിലെ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ ഓരോ ദിവസവും 25 ലക്ഷം യാത്രക്കാരുമായി നിരന്തരം ഇടപെടുന്നവരാണ്. ജീവനക്കാര്‍ KSRTC ക്ക് വേണ്ടി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ എര്‍പ്പെടുമ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിന് പലപ്പോഴും ഇടയാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാരുടെ പരാതിയിന്‍മേല്‍ കേസെടുക്കുമ്പോള്‍ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുന്നത് അക്രമം വീണ്ടും തുടരാനുള്ള പ്രോല്‍സാഹനമായി മാറാന്‍ സാധ്യത കൂടുതലാണ്.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന KSRTC ഇന്‍സ്‌പെക്ടറെ മര്‍ദ്ധിച്ച പ്രതി മുന്‍പും സമാന സ്വഭാവമുള്ള അക്രമങ്ങള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ ഉണ്ടായിട്ടുള്ളയാളാണെന്നിരിക്കെ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ മ്യുസിയം പോലീസ് നടപടി സ്വീകരിച്ചതില്‍ ദുരുഹതയുണ്ടെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. KSRTC ചെയര്‍മാന്‍& മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രതിയായ ഡ്രൈവര്‍ VS .ഷാബുവിനെ KSRTC വിജിലന്‍സ് ഡയറക്ടര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് മാസം KSRTC മുമ്പ് സസ്‌പെന്റ് ചെയ്തിരുന്നു.
CONTENT HIGH LIGHTS;Dissatisfied with police action in releasing accused who beat up KSRTC inspector: There are cases including attempted slashing of ex-unit officer