Recipe

സൂപ്പ് ഇങ്ങനെ ആയാൽ പ്ളേറ്റിൽ ഒരു പൊടി പോലും ബാക്കി വരില്ല – mutton soup

പേശികളുടെ അറ്റകുറ്റപ്പണികള്‍, രോഗപ്രതിരോധ പ്രവർത്തനം, ഹോർമോൺ നിയന്ത്രണം, അസ്ഥികളുടെ ആരോഗ്യം, ഊർജ്ജ ഉത്പാദനം, ഹൃദയത്തിൻ്റെ പ്രവർത്തനം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ധാതുക്കള്‍, ബി 12, ബി 6, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടന്‍ സൂപ്പ്. ആരോഗ്യകരമായ ഈ സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • ആടിന്‍റെ എല്ല് – 1 കിലോ
  • വെള്ളം – 3.5 ലിറ്റർ
  • വറുത്ത മല്ലി – 1/2 കപ്പ്‌
  • ജീരകം – 1 ടേബിൾ സ്പൂൺ
  • കുരുമുളക് – 1/2 കപ്പ്‌
  • നെയ്യ് – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ഉള്ളി – 3 എണ്ണം

തയ്യാറാക്കുന്ന വിധം

ആടിന്റെ എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക. ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം പകുതിയോളം ആയാൽ തീ കുറച്ച് ഇടുക. 1.5 ലിറ്റർ ആവുന്നതുവരെ ഇളം തീയിൽ വേവിക്കുക. ചൂട് പോയ ശേഷം അരിച്ചെടുക്കുക. എല്ലുകളെല്ലാം പിഴിഞ്ഞെടുക്കുക. നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക. ഇത് സൂപ്പിലേക്ക് ഒഴിച്ച്, ഉപ്പും ചേര്‍ത്ത് ഇളം ചൂടിൽ കഴിക്കുക.

STORY HIGHLIGHT: mutton soup