Kerala

പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി സ്നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ചു – telangana native youths arrested in varkala

വർക്കലയിൽ സ്വകാര്യ ബസിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തെലുങ്കാന സ്വദേശിയായ രാഹുലാണ് അയിരൂർ പോലീസിന്‍റെ പിടിയിലായത്. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിൽ നിന്നും സ്വകാര്യ ബസിൽ വീട്ടിലേക്ക് വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പെൺകുട്ടി മാതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാവ് സ്വകാര്യ ബസ് വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പിടികൂടുകയായിരുന്നു. യുവാവിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയതും പകർത്തിയ ദൃശ്യങ്ങൾ സ്നാപ്പ് ചാറ്റ് എന്ന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും വ്യക്തമായി.

കേരള എന്ന ടാഗോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ബസിൽ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ സ്നാപ്പ് ചാറ്റിലൂടെ പ്രചരിപ്പിച്ചത്. പോലീസ് സ്ഥലത്തെത്തി യുവാവിനെയും മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.

STORY HIGHLIGHT: telangana native youths arrested in varkala