അരിപ്പൊടി വേണ്ട, പഞ്ഞിപോലെ പാലപ്പം ഇൻസ്റ്റൻ്റായി തയ്യാറാക്കാം
ചേരുവകൾ
റവ- 1 കപ്പ്
വെള്ളം- 1 കപ്പ്
തൈര്- 2 ടേബിൾസ്പൂൺ
ചുവന്നുള്ളി- 4 ചുവന്നുള്ളി
ഇഞ്ചി- ചെറിയ കഷ്ണം
തക്കാളി- 1
വെള്ളം- 3 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്തിളക്കി പത്ത് മിനിറ്റ് മാറ്റി വയ്ക്കുക.
കുതിർത്തെടുത്ത റവയിലേക്ക് രണ്ട് ടേബിൾസ്പൂൺ അധികം പുളിയില്ലാത്ത തൈര്, മൂന്നോ നാലോ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർക്കുക.
ഇടത്തരം വലിപ്പമുള്ള ഒരു തക്കാളി കഷ്ണങ്ങളാക്കിയതും മൂന്ന് ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് ആരച്ചെടുക്കുക.
ഒരു ബൗളിലേക്ക് അത് മാറ്റി ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് മാവ് അതിലേക്ക് ഒഴിച്ച് പാലപ്പം ചുട്ടെടുക്കുക.
content highlight: palappam-instant-recipe