Recipe

ഊണിന് കറി തയ്യാറാക്കാൻ സമയം ഇല്ലേ? വിഷമിക്കേണ്ട…| ulli-choru-instant-lunch-recipe

ഉഗ്രൻ സ്വാദിൽ ഉള്ളി ചോറ് തയാറാക്കാം

ചേരുവകൾ

വെളിച്ചെണ്ണ
കടുക്
കുരുമുളക്
വറ്റൽമുളക്
സവാള
ഉപ്പ്
കറിവേപ്പില
ചോറ്

തയ്യാറാക്കുന്ന വിധം 

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുകയ അതിലേക്ക് അൽപ്പം കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടിയതിനു ശേഷം കുരുമുളക് ചേർത്തിളക്കുക. സവാള അരിഞ്ഞതു ചേർത്ത് വഴറ്റുക. സവാളയുടം നിറം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പും, കുറച്ച് കറിവേപ്പില അരിഞ്ഞതും ചേർക്കാം. വേവിച്ച ചോറ് ആവശ്യത്തിന് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

content highlight: ulli-choru-instant-lunch-recipe