വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ കടക്കറിയാണിത്.
ചേരുവകൾ
കടല- 1 കപ്പ്
തേങ്ങ- 1
കശുവണ്ടി- 12
ഗ്രാമ്പൂ- 3
ഏലയ്ക്ക- 1
കറുവാപ്പട്ട- 1
പെരുംജീരകം- 1/2 ടീസ്പൂൺ
മല്ലി- 1/2 ടീസ്പൂൺ
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
ചുവന്നുള്ളി- 10
തക്കാളി- 2
പച്ചമുളക്- 4
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കടല വെള്ളത്തിൽ കുതിർത്തു വച്ചതിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക.
ഒരു തേങ്ങയുടെ പകുതി ചിരകിയതിലേക്ക് മൂന്ന് ഗ്രാമ്പൂ, ഒരു ഏലയ്ക്ക, ഒരു കറുവാപ്പട്ട, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ മല്ലി, വെള്ളത്തിൽ കുതിർത്തു വച്ച 12 കശുവണ്ടി എന്നിവ ചേർത്ത് അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് പത്ത് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു വഴറ്റുക.
ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ നാല് പച്ചമുളക് അരിഞ്ഞതും, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കുക.
രണ്ട് തക്കാളി കഷ്ണങ്ങളാക്കിയതു ചേർത്തു വഴറ്റുക.
വേവിച്ച വച്ച കടലയും, തേങ്ങ അരച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കുക.
അടുപ്പണച്ച് ഇഷ്ടാനുസരണം വിളമ്പാം.
content highlight: kadala-curry-easy-recipe-