വ്യത്യസ്തമായ ചില ചേരുവകൾ ഉപയോഗിച്ചാൽ ഉരുളക്കിഴങ്ങിനേക്കാളും രുചിയിൽ വഴുതനങ്ങ പാകം ചെയ്തെടുക്കാൻ സാധിക്കും. രണ്ട് വഴുതനങ്ങ ഉണ്ടെങ്കിൽ ഇനി ഇടയ്ക്ക് ഒന്ന് ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ.
ചേരുവകൾ
വഴുതനങ്ങ- 2
കോണഫ്ലോർ- 2 ടേബിൾസ്പൂൺ
സോസ്- 2 ടേബിൾസ്പൂൺ
സോയസോസ്
വിനാഗിരി- 1 ടീസ്പൂൺ
എണ്ണ- 1 ടേബിൾസ്പൂൺ
വെളുത്തുള്ളി- 1 ടേബിസ്പൂൺ
ഇഞ്ചി- 1 ടേബിൾസ്പൂൺ
വറ്റൽമുളക്- 5
മല്ലി
എള്ള്
വെള്ളം
തയ്യാറാക്കുന്ന വിധം
- വഴുതനങ്ങ കഴുകി വൃത്തിയാക്കിയത് നീളത്തിൽ അധികം കട്ടി കുറയാതെ അരിഞ്ഞ് വിത്തുകൾ നീക്കം ചെയ്യുക.
- ഒരു ബൗളിലേക്ക് വഴുതനങ്ങ കഷ്ണങ്ങൾ മാറ്റി അൽപ്പം വെള്ളം ഒഴിച്ചിളക്കുക.
അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർത്തിളക്കുക. - അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങൾ ചേർത്ത് വറുക്കുക. - ചെറിയ പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ തക്കാളി സോസും, അൽപ്പം സോയസോസും ചേർക്കുക.
- ഒരു ടീസ്പൂൺ വിനാഗിരി, അൽപ്പം വെള്ളം എന്നിവ ഒഴിച്ച് ഈ സോസ് മിശ്രിതം ഇളക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു
- ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, അഞ്ച് വറ്റൽമുളക് എന്നിവ ചേർത്തിളക്കുക. തയ്യാറാക്കിയ സോസ് ഒഴിച്ചിളക്കുക.
- സോസ് കുറുകി വരുമ്പോൾ വറുത്തെടുത്ത് വഴുതനങ്ങ ചേർത്തിളക്കി യോജിപ്പിക്കുക.
- അൽപ്പം മല്ലിയിലും, വെളുത്ത എള്ളും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ കഴിച്ചു നോക്കൂ.
content highlight: crispy-fried-recipe