സേമിയ എപ്പോഴെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചേരുവകൾ
സേമിയ
മുട്ട
വെള്ളം
എണ്ണ
കുരുമുളകുപൊടി
വെണ്ണ
സവാള
കാരറ്റ്
കാപ്സിക്കം
കാശ്മീരിമുളകുപൊടി
പഞ്ചസാര
മഞ്ഞൾപ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക.
വെള്ളം തിളച്ചു വരുമ്പോൾ 100 ഗ്രാം സേമിയ ഇതിലേക്ക് ചേർക്കുക.
ആവശ്യമെങ്കിൽ അൽപ്പം എണ്ണ കൂടി ചേർക്കാവുന്നതാണ്.
സേമിയ വെന്തതിനു ശേഷം അടുപ്പണച്ച് അരിച്ചെടുത്ത് വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ച് വെണ്ണ ചേർത്ത് ചൂടാക്കുക.
അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കി ഉടക്കുക.
സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക.
അൽപ്പം കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടി, കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേർത്ത് ഇളക്കുക.
വേവിച്ചു വച്ച സേമിയ ചേർത്തിളക്കുക.
അൽപ്പം കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ചേർത്തിളക്കി യോജിപ്പിക്കുക.
അടുപ്പിൽ നിന്ന് മാറ്റി, ഇഷ്ടാനുസരണം വിളമ്പി കഴിച്ചു നോക്കൂ.
content highlight: semiya-egg-upma