Kerala

റോഡിൽ പന്തൽകെട്ടി പാർട്ടി പരിപാടി; എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് ഹാജരായാൽമതിയെന്ന് ഹൈക്കോടതി – highcourt

വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 2-ന് ഹാജരായാൽമതിയെന്ന് നിർദ്ദേശവുമായി ഹൈക്കോടതി. നേരത്തെ മറ്റുരാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഫെബ്രുവരി 10-ന് ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതില്‍ ഇളവുതേടി എം.വി.ഗോവിന്ദന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളനം സംഘടിപ്പിച്ചതിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. കൂടാതെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പാതയോരത്ത് സമരം നടത്തിയതിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

കോടതിയലക്ഷ്യ നടപടിയില്‍ ഫെബ്രുവരി 10-ാം തീയതി ഹാജരാകാനാണ് രാഷ്ട്രീയനേതാക്കള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, തൃശ്ശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകുന്നത് മറ്റൊരു തീയതിയിലേക്ക് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് എം.വി.ഗോവിന്ദന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടി സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നു.

STORY HIGHLIGHT: highcourt