India

നിയന്ത്രണരേഖയിൽ പാക് നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; indian army foils pakistan infiltration

നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി ഇന്ത്യയിലേക്ക് കടക്കാനുള്ള പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലായിരുന്നു സംഭവം.

നുഴഞ്ഞുകയറ്റക്കാരുടെ നീക്കം ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പാകിസ്താനി സൈനികരില്‍ ഒരാള്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള ആളാണെന്നാണ് വിവരം.

STORY HIGHLIGHT: indian army foils pakistan infiltration