ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട ഇന്ത്യ തങ്ങളുടെ പുതിയ CB650R സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലാണ് ഇതിന്റെ ബുക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. 9.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഹോണ്ട അടുത്തിടെ ഈ ബൈക്ക് പുറത്തിറക്കി. ഈ മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കമ്പനിയുടെ ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പ് സന്ദർശിച്ച് ബുക്ക് ചെയ്യാം.
കമ്പനിയുടെ നിയോ-സ്പോർട്സ്-കഫേ ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹോണ്ട CB650R. ടിയർഡ്രോപ്പ് ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് മുതൽ മസ്‍കുലാർ ഫ്യുവൽ ടാങ്കും സ്ലിം ടെയിൽ-സെക്ഷനും ഉൾപ്പെടെയുള്ളതാണ് ഈ ബൈക്കിന്റെ ഡിസൈൻ. ഈ മോട്ടോർസൈക്കിളിനെക്കുറിച്ച് ഉപഭോക്താക്കളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്നത് എഞ്ചിന്റെ ഇൻലൈൻ-ഫോർ കോൺഫിഗറേഷനിലെ നാല് എക്‌സ്‌ഹോസ്റ്റ് ഹെഡറുകളാണ്.
ഈ മോട്ടോർസൈക്കിളിലെ 649 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 12,000 rpm-ൽ 94 bhp കരുത്തും 9,500 rpm-ൽ 63 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നു. അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നു. അതേസമയം, ഈ ബൈക്കിന്‍റെ മൈലേജ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല.
ഹാർഡ്‌വെയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബൈക്കിന് ഒരു സ്റ്റീൽ ഡയമണ്ട് ഫ്രെയിം ലഭിക്കുന്നു. ഇത് മുൻവശത്ത് ഷോവ എസ്എഫ്എഫ് യുഎസ്‍ഡി ഫോർക്കുകളും 10-ഘട്ട പ്രീലോഡ്-അഡ്‍ജസ്റ്റബിൾ മോണോഷോക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മോട്ടോർസൈക്കിളിന് ഇരുവശത്തും 17 ഇഞ്ച് വീലുകൾ ഉണ്ട്. ബ്രേക്കിംഗിനായി മുന്നിൽ ഇരട്ട ഡിസ്കുകളും പിന്നിൽ ഡിസ്‍ക് ബ്രേക്കുകളും ഉപയോഗിച്ചിട്ടുണ്ട്.
content highlight :honda-cb650r-booking-opened-in-india