India

മണിപ്പുർ സർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് – congress to move no confidence motion against manipur government

മണിപ്പുരിലെ എന്‍. ബിരേന്‍ സിങ് സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.സി.സി. അധ്യക്ഷന്‍ കീഷാം മേഘചന്ദ്ര സിങ്. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരട്ട എന്‍ജിനുകളിലൊന്നില്‍ തീര്‍ച്ചയായും ബ്രഹ്‌മാസ്ത്ര മിസൈല്‍ പതിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരും. മേഘചന്ദ്ര സിങ് കുറിച്ചു.

അറുപതംഗ മണിപ്പുര്‍ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 32 അംഗങ്ങളുണ്ട്. കൂടാതെ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്‍.എമാരുടെയും ആറ് ജെ.ഡി.യു. അംഗങ്ങളുടെയും പിന്തുണയുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് അഞ്ച് എം.എല്‍.എമാരാണുള്ളത്. മറ്റൊരു പ്രതിപക്ഷ കക്ഷിയായ എന്‍.പി.പിക്ക് ഏഴ് അംഗങ്ങളുണ്ട്.

STORY HIGHLIGHT: congress to move no confidence motion against manipur government