India

ഹസീന നടത്തിയ പരാമര്‍ശം വ്യക്തിപരം, ഇന്ത്യക്ക് അതില്‍ പങ്കില്ല; ബംഗ്ലാദേശിന് മറുപടി നൽകി ഇന്ത്യ – india reply to bangladesh

ഷേക്ക് ഹസീന നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് മറുപടിയുമായി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഷേക്ക് ഹസീന, ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത പ്രതിഷേധം അറിയിച്ചത്.

ബംഗ്ലാദേശുമായി നല്ലതും പരസ്പരം പ്രയോജനകരവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഉന്നതതല കൂടിക്കാഴ്ചകളില്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും ബംഗ്ലാദേശ് പ്രതിനിധിയെ അറിയിച്ചതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ബംഗ്ലദേശിന്റെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഹസീന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം.

STORY HIGHLIGHT: india reply to bangladesh