Kerala

റോഡില്‍ കാട്ടാന ആക്രമണം; ഷൂട്ടിങ് വാഹനം തകര്‍ത്ത് പടയപ്പ – padayappa attacks shooting vehicle

മറയൂര്‍ റോഡില്‍ കാട്ടാന ആക്രമണം. പടയപ്പ എന്ന കാട്ടാനയാണ് ഷൂട്ടിങ് വാഹനങ്ങള്‍ തകര്‍ത്തത്. ആനയുടെ ആക്രമണത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു. വാഹനത്തില്‍ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വാഹനത്തിന്റെ മുന്‍വശത്തെ ചില്ലും ബോണറ്റുമാണ് കാട്ടാന തകര്‍ത്തത്. ഒന്‍പതരോടെയാണ് ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലിന് നേരെ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. വനംവകുപ്പ് അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പടയപ്പയും മറ്റൊരു ഒറ്റക്കൊമ്പനും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

STORY HIGHLIGHT: padayappa attacks shooting vehicle