Kannur

ബെംഗളൂരു ലഹരി മാഫിയാ സംഘത്തിലെ പ്രധാനി; 255 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍ – kannur native youth arrested

ബെംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസ്സില്‍ എത്തിച്ച 255 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ മാതമംഗലം സ്വദേശി തായ്‌ട്ടേരി കളരിക്കണ്ടി ഹൗസില്‍ കെകെ മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിന് സമീപത്തെ രാജാജി ജംഗ്ഷന്‍ പരിസരത്ത് വച്ചാണ് ഷഫീഖിനെ പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും നടക്കാവ് എസ്‌ഐ ലീല വേലായുധന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് മുഹമ്മദ് ഷഫീഖിനെ പിടികൂടിയത്.

STORY HIGHLIGHT: kannur native youth arrested

Latest News