ഇടുക്കി: ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവരുടെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇടുക്കിയിലെ സിപിഎം- കോൺഗ്രസ് നേതാക്കൾ ലക്ഷങ്ങൾ വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അനന്തു കൃഷ്ണനിൽ നിന്ന് രണ്ട് കോടി വാങ്ങിയ സായി ഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെയും 46 ലക്ഷം കൈപ്പറ്റിയ ലാലി വിൻസെന്റിന്റെ മൊഴിയും ഇതോടപ്പം രേഖപ്പെടുത്തും. അതേസമയം, പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. തൊടുപുഴയിലടക്കം പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.