India

തലസ്ഥാനത്ത് താമര വിരിയുന്നു ? ഡൽഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു | delhi assembly election 2025 result

70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. പത്ത് മണി വരെയുള്ള ഫല സൂചന അനുസരിച്ച് ബിജെപി 43ആം ആദ്മി 26, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ലീഡ് നില.

70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺ​ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.

ദില്ലി ബിജെപി തൂത്തുവാരുമെന്നായിരുന്നു കൂടുതൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ തുടങ്ങിയ ഏജൻസികൾ ബിജെപി അമ്പതിലധികം സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിച്ചത്. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളുകയാണ് ആംആദ്മി പാർട്ടി.