Kerala

സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണ് മരിച്ചു; സുബ്രഹ്മണ്യൻ മരിച്ചത് സി.പി.എം സമ്മേളനം കഴിഞ്ഞ് മടങ്ങവേ | tamil film actor passes away

സിപിഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്

മൂന്നാർ: തമിഴ് സിനിമ-സീരിയൽ നടൻ കെ.സുബ്രഹ്മണ്യൻ (57) കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.

തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാറിൽ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ശാന്തിവനത്തിൽ നടന്നു. ഭാര്യ: പാർവതി (മൂന്നാർ സർവീസ് ബാങ്ക്). മക്കൾ: വിദ്യ, വിവേക്. മരുമക്കൾ: കാർത്തിക്, അഭിരാമി.