Food

ഉച്ചയ്ക്ക് കഴിക്കാൻ ഒരു വെറൈറ്റി പച്ചമാങ്ങാ ചോറായാലോ

ഉച്ചയ്ക്ക് കഴിക്കാൻ എന്തെങ്കിലും സ്പെഷ്യൽ തയ്യാറാക്കിയാലോ? ഇന്ന് അല്പം വ്യത്യസ്തമായി പച്ചമാങ്ങാ ചോറ് തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • പച്ചമാങ്ങ 1 എണ്ണം
  • പച്ചമുളക് 2 എണ്ണം
  • എണ്ണ 2 സ്പൂണ്‍
  • കടല പരിപ്പ് 3 സ്പൂണ്‍
  • ഉഴുന്ന് പരിപ്പ് 3 സ്പൂണ്‍
  • വറ്റല്‍ മുളക് 3 എണ്ണം
  • കായ പൊടി കാല്‍ സ്പൂണ്‍
  • അണ്ടിപ്പരിപ്പ് 100 ഗ്രാം
  • വേവിച്ച ചോറ് 1 കപ്പ്
  • കറി വേപ്പില 2 തണ്ട്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാകുമ്പോള്‍ അതില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക് കീറിയതും ചേര്‍ത്ത് ഇളക്കി ഒപ്പം കടല പരിപ്പും ഉഴുന്ന് പരിപ്പും ചേര്‍ത്ത് ഇളക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അതിലേക്ക് കറിവേപ്പിലയും വറ്റല്‍ മുളകും കൂടെ ചേര്‍ത്തു കൊടുക്കാം. തുടര്‍ന്ന് 100 ഗ്രാം അണ്ടിപ്പരിപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ച മാങ്ങാ ചേര്‍ത്ത് കൊടുക്കാം. ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം മഞ്ഞള്‍ പൊടിയും കായ പൊടിയും ചേര്‍ത്തു വീണ്ടും യോജിപ്പിക്കുക. മാങ്ങയുടെ ജലാംശം വന്നു തുടങ്ങുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്തു എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ഇളക്കുക.