Tech

ആപ്പിൾ പെൻസിലുകളെ വെല്ലുന്ന മോഡലുമായി പുതിയ ബ്രാൻഡുകൾ!! വിലയിങ്ങനെ…| apple pencil

ആപ്പിൾ പെൻസിലുകൾക്ക് ചില പകരക്കാർ, ഈ വർഷം വാങ്ങാവുന്ന മോഡലുകൾ..

ഐപാഡ് ടാബ്​ലെറ്റുകളിൽ ഉപയോഗിക്കുന്നതിനായ ആപ്പിൾ വികസിപ്പിച്ചെടുത്ത വയർലെസ് സ്റ്റൈലസ് പേനയാണ് ആപ്പിൾ പെൻസിൽ.2015 സെപ്റ്റംബർ 9 ന് ആദ്യത്തെ ഐപാഡ് പ്രോയ്‌ക്കൊപ്പം ഒന്നാം തലമുറ ആപ്പിൾ പെൻസിലും പ്രഖ്യാപിച്ചു.

ഇത് ബ്ലൂടൂത്ത് വഴി വയർലെസ് ആയി കണട്ക് ചെയ്യാം. ഏറ്റവും മികച്ചതെന്ന് കമ്പനി അവകാശപ്പെടുന്നതാണ് ആപ്പിൾ പെൻസിലുകളുടെ ചില ബദൽ ഉപകരണങ്ങൾ പരിശോധിക്കാം

മിക്ക ആളുകൾക്കും ആപ്പിൾ പെൻസിലിന് പകരമായി  ലോജിടെക് ക്രയോൺ വാങ്ങാനാവും. താരതമ്യേന മികവുറ്റതായതും വിലക്കുറവുമാണ് ആകർഷണം. ഡിസൈൻ, നീണ്ട ബാറ്ററി ലൈഫ്, ആകർഷകമായ താങ്ങാനാവുന്ന വില എന്നിവയെല്ലാം  സവിശേഷതകളാണ്.

അഡോണിറ്റ് മാർക്ക്

കുറഞ്ഞവിലയുള്ള ഒന്നാണ് നോക്കുന്നതെങ്കിൽ അഡോണിറ്റ് മാർക്ക് ഉപയോഗിക്കാനാകും. ഫീച്ചറുകൾ കുറവാണെങ്കിലും അടിസ്ഥാനകാര്യങ്ങളിൽ മികച്ചതാണ്. താങ്ങാനാവുന്നതും എല്ലായിടത്തും ലഭ്യമായതുമായ സ്റ്റൈലസാണിത്.

സാഗ് പ്രോ

ആപ്പിളിന്റെ സ്റ്റൈലസിന്റെ പ്രഷർ സെൻസിറ്റിവിറ്റി ഇല്ലെങ്കിലും സ്ക്രോൾ ചെയ്യാനും ഷാർപ് ആയി വരയ്ക്കാനും  ഡ്യുവൽ-ടിപ്പ് ഡിസൈനുള്ള സാഗ് പ്രോയിലേക്കും അപ്ഗ്രേഡ് ചെയ്യാം.

content highlight: apple pencil