ഡൽഹി: എഎപിയുടെ മുഖമായ അരവിന്ദ് കെജ്‌രിവാളിന് ന്യൂ ഡല്‍ഹിയില്‍ പരാജയം. പര്‍വേഷ് സാഹിബിനോടാണ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.
ജങ്പുരയിൽ എഎപിയുടെ സ്ഥാനാർഥി മനീഷ് സിസോദിയ തോറ്റു. 600 ലേറെ വോട്ടുകൾക്കാണ് തോറ്റത്. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയടൊണ് പരാജയം. കോൺഗ്രസിന്റെ സ്ഥാനാർഥി ഫർഹാദ് സൂരിയായിരുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി 15,000 ത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ്. എഎപിയുടെ പ്രവീൺ കുമാറാണ് അന്ന് വിജയിച്ചത്.
എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ മദ്യനയ അഴിമതിക്കേസും മറ്റ് അഴിമതി ആരോപണങ്ങളുമാണ് ഡൽഹിയിലെ എഎപിയുടെ ഭരണം നഷ്ടപ്പെടാൻ കാരണമെന്ന് നിസ്സംശയം പറയാം.
വോട്ടെണ്ണൽ തുടങ്ങി ആദ്യഘട്ടങ്ങളിൽ തന്നെ ബിജെപി ലീഡ് നിലനിർത്തിയിരുന്നു. തുടർഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ആ പ്രവചനമൊക്കെ അച്ചട്ടാകുന്ന കാഴ്ചയാണ് വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ കാണാൻ കഴിഞ്ഞത്.
70 സീറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 55 സീറ്റുകൾ നേടി വിജയിക്കുമെന്നാണ് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപിച്ച 55 ന്റെ പകുതി സീറ്റുകൾ മാത്രമാണ് ആ ആദ്മിക്ക് നേടാൻ കഴിഞ്ഞത്. 2020-ലെ തിരഞ്ഞെടുപ്പിൽ എഎപി 62 സീറ്റും ബി.ജെപി എട്ടു സീറ്റുമാണ് നേടിയത്.