Movie News

‘ഒരു വയനാടൻ പ്രണയകഥ’ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി – a wayanad love story the lyrical video out

നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ലെജിന്‍ ചെമ്മാനി എഴുതിയ വരികളിൽ മുരളി അപ്പാടത്ത് സംഗീതം നൽകിയ ഗാനത്തിൽ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ആദ്യ അനുരാഗത്തിന്റെ വേളയില്‍ നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാവുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്.

എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്ട്, കൊറിയോഗ്രഫി: റിഷ്ധൻ, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹൻ.

STORY HIGHLIGHT: a wayanad love story the lyrical video out