ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എന്നാൽ ഉപകാരപ്പെടുന്ന ഒരു സ്മൂത്തിയാണിത്. ബ്രേക്ക് ഫാസ്റ്റ് ആയി കഴിച്ചുനോക്കു. വളരെ വേഗം വീട്ടിൽ തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
- ഓട്സ് – 3 ടേബിൾ സ്പൂൺ
- കാഷ്യു നട്ട് – 5 എണ്ണം
- ഈന്തപ്പഴം – 3 എണ്ണം
- പഴം – 1
- കറുവപ്പട്ട – 1 കഷ്ണം
- ചിയ സീഡ് – 1 ടേബിൾ സ്പൂൺ
- യോഗാർട്ട് – അര കപ്പ്
- വെള്ളം – കാൽ കപ്പ്
- തേൻ – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഓട്സും കാഷ്യു നട്ടും മുക്കാൽ കപ്പ് വെള്ളത്തിൽ 15 മിനിറ്റോളം കുതിർത്തിടുക. ഒരു മിക്സിയുടെ ജാറിലേക്ക് വെള്ളം കളഞ്ഞെടുത്ത ഓട്സും കാഷ്യു നട്ടും, ഈന്തപ്പഴം, പഴം, കറുവപ്പട്ട, ചിയ സീഡ്, യോഗാർട്ട്, വെള്ളം, ആവശ്യമെങ്കിൽ മധുരത്തിനായി തേനും ചേർത്ത് അരച്ചെടുക്കുക. സ്മൂത്തി തയ്യാർ. ഓരോതവണയും പഴങ്ങൾ മാറ്റി ചെയ്യാവുന്നതാണ്. സ്മൂത്തി തയ്യാറാക്കുമ്പോൾ പഞ്ചസാര ഒഴിവാക്കുക.
STORY HIGHLIGHT: oats smoothie