വളരെയധികം ആരോഗ്യഗുണമുള്ള ഒന്നാണ് ചിയാസീഡുകൾ എന്ന എല്ലാവർക്കും അറിയാം എന്നാൽ ഈ സീഡുകൾ എങ്ങനെയാണ് കഴിക്കേണ്ടത് എത്ര മണിക്കൂർ കുതിർക്കണം എന്നതൊന്നും പലർക്കും അറിയില്ല. എന്തിനൊക്കെയാണ് ഈ വിത്തുകൾ ഉപയോഗിക്കുന്നത് എന്നും പലർക്കും അറിയില്ല പ്രധാനമായും ഈ വിത്തുകളുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഗുണങ്ങൾ
ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ നാരികൾ പ്രോട്ടീൻ കാൽസ്യം ഫോസ്ഫറസ് സിംഗ് തുടങ്ങിയവ അടങ്ങിയിട്ടുള്ള മികച്ച ആരോഗ്യഗുണമുള്ള ഒന്നാണ് ചിയാ സീഡുകൾ. വണ്ണം കുറയ്ക്കുവാനും ചർമ്മസംരക്ഷണത്തിനും ഒക്കെ മികച്ച ഒന്നു കൂടിയാണ് ഇവ
എങ്ങനെ ഉപയോഗിക്കാം.?
ഈ വിത്തുകൾ തലേദിവസം കുതിർത്ത് വെച്ച വെള്ളം കുടിക്കുന്നത് ആയിരിക്കും നല്ലത് എങ്കിൽ മാത്രമേ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുകയുള്ളൂ ഈ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ പൂർണമായും ശരീരത്തിൽ ലഭിക്കണമെങ്കിൽ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എങ്കിലും ഏറ്റവും കുറഞ്ഞത് ഇത് കുതിർക്കേണ്ടത് അത്യാവശ്യമാണ് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കുതിർക്കുകയാണെങ്കിൽ ഇത് വെള്ളം പൂർണമായും ആകീരണം ചെയ്ത ഒരു ജെൽ പോലെയുള്ള അവസ്ഥയിലേക്ക് വരും ഈ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്
അങ്ങനെ ഉപയോഗിക്കാൻ സാധിക്കാത്ത ആളുകൾക്ക് വേണമെങ്കിൽ എട്ടോ പന്ത്രണ്ടോ മണിക്കൂർ ഇത് വെള്ളത്തിൽ കുതിർത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ് ആ സമയത്തായിരിക്കും പോഷകമൂല്യം കൂടുതൽ ലഭിക്കുന്നത് ഉയർന്ന ഫൈബർ ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഉച്ചയ്ക്കും വൈകുന്നേരവും ഇത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാണ് അതുകൊണ്ടുതന്നെ ഇത് വെറും വയറ്റിൽ കഴിക്കുന്നതായിരിക്കും നല്ലത്