Recipe

എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ ഒരു മുട്ട മസാല – egg masala

പോഷകങ്ങളാല്‍ സമ്പന്നമാണ് മുട്ട. ATHUPOLE തന്നെ മുട്ട വിഭവങ്ങൾ ഇഷ്ടം അല്ലാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ മുട്ട കൊണ്ട് കിടിലന്‍ ഒരു വിഭവം തയ്യാറാക്കിയാലോ?

ചേരുവകൾ

  • മുട്ട – 4 എണ്ണം
  • സവാള – 3 എണ്ണം
  • എണ്ണ – 4 സ്പൂൺ
  • കടുക് – 1 സ്പൂൺ
  • ചുവന്ന മുളക് – 5 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • മഞ്ഞൾ പൊടി – 1 സ്പൂൺ
  • മുളക് പൊടി – 2 സ്പൂൺ
  • മല്ലി പൊടി – 3 സ്പൂൺ
  • ഗരം മസാല – 1 സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 സ്പൂൺ
  • ഇഞ്ചി – 2 സ്പൂൺ
  • വെളുത്തുള്ളി – 2 സ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • ഉപ്പ് – 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട വെള്ളത്തിൽ നല്ലതുപോലെ പുഴുങ്ങി മാറ്റിവയ്ക്കുക. ശേഷം മസാല തയ്യാറാക്കാനായി ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിക്കുക. തുടര്‍ന്ന് സവാളയും ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അതിലേയ്ക്ക് തക്കാളിയും കൂടി ചേര്‍ത്ത് വഴറ്റുക. എന്നിട്ട് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. അതിനുശേഷം കുറച്ച് ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇനി നല്ല കുറുകിയ തേങ്ങാപ്പാലും അതിന്റെ ഒപ്പം തന്നെ പുഴുങ്ങി മുട്ടയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക. ഇനി ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് എടുക്കാം.

STORY HIGHLIGHT: egg masala