കുവൈത്ത് സിറ്റി: പ്രവാസി മലയാളി വിദ്യാര്‍ത്ഥി കുവൈത്തിൽ മരിച്ചു. ചികിത്സയിലിരിക്കെ കുവൈത്ത് സബ ഹോസ്പിറ്റലിൽ വെച്ചാണ് അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർത്ഥി അഭിനവ് മരണപ്പെട്ടത്. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ, അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന നിസി എന്നിവരുടെ മകനാണ് അഭിനവ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.
content highlight: malayali-expat-student-died-in-kuwait