Kollam

കടൽ മണൽ ഖനനത്തിനെതിരെ… കൊല്ലത്ത് ചെറുവള്ളങ്ങളുമായി കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ | fishermen protest

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കൊല്ലം:കടൽ മണൽ ഖനനത്തിനെതിരെ ചെറു വള്ളങ്ങളുമായി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾ കടൽ സംരക്ഷണ ശൃംഖല തീർത്തു. സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ നടന്ന ഉപരോധ സമരത്തിൽ നൂറുകണക്കിന് വള്ളങ്ങൾ അണിനിരന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കുത്തകകൾക്ക് തടിച്ചു കൊഴുക്കാനുള്ള നയത്തിന്‍റെ ഭാഗമാണ് കടൽ ഖനനമെന്നും നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർ സമരങ്ങളുടെ ഭാഗമായി വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ കോർഡിനേഷൻ കമ്മിറ്റി ഈ മാസം 27 ന് സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

content highlight : kollam-fishermen-protest-against-sea-sand-mining