പൂനെ: ഭർത്താവിന്റെയും ഭർത്താവിന്റെ മാതാപിതാക്കളുടേയും മോശം പെരുമാറ്റത്തിൽ മനം മടുത്ത 30കാരി പിഞ്ചുമക്കളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കോമൾ ദുര്യോധൻ മിഡേ എന്ന മുപ്പതുകാരിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് പൂനെയിലെ ദൌണ്ട് താലൂക്കിലെ സ്വാമി ചിഞ്ചോലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
1ഉം 3ഉം വയസ് പ്രായമുള്ള കുട്ടികളേയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭർത്താവിനെ യുവതി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ 35കാരന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുര്യോധൻ അബാസാഹേബ് മിഡേ എന്നയാൾക്കാണ് പരിക്കേറ്റത്. 1 വയസുള്ള ശംഭു ദുര്യോധൻ മിഡേ, 3 വയസുള്ള പിയ ദുര്യോധൻ മിഡേ എന്നിവരാണ് യുവതിയുടെ ആക്രമണത്തിൽ മരിച്ചത്.
ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും സ്ഥിരമായി യുവതിയോട് മോശമായി പെരുമാറിയിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇതിൽ മനംമടുത്താകാം അതിക്രമമെന്നാണ് സംഭവത്തേക്കുറിച്ച് പുറത്ത് വരുന്ന സൂചനകൾ. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും അയൽവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 30കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
content highlight : fed-up-with-husbands-ill-treatment-and-harassment-from-in-laws-30-year-old-women-murder-kill-two-kids-attempt-to-murder-husband