Health

നിങ്ങൾക്ക് വിളര്‍ച്ചയുണ്ടോ? കഴിക്കേണ്ട അയേണ്‍ അടങ്ങിയ പഴങ്ങള്‍ | must have fruits

രക്താണുക്കളുടെ അഭാവം ക്ഷീണത്തിലേക്കും ബലഹീനതയിലേക്കും നയിക്കുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്.

നമ്മുടെ അതിവേഗ ലോകത്ത്, നമ്മുടെ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ ഓക്സിജൻ വഹിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കളുടെ അഭാവം ക്ഷീണത്തിലേക്കും ബലഹീനതയിലേക്കും നയിക്കുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്.

ഉണക്കമുന്തിരി

100 ഗ്രാം ഉണക്കമുന്തിരിയില്‍‌ നിന്നും 1.9 മില്ലിഗ്രാം അയേണ്‍ ലഭിക്കും.

ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.

മാതളം

100 ഗ്രാം മാതളത്തില്‍ 0.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇരുമ്പിനെ ആഗിരണം ചെയ്യാനും സഹായിക്കും.

പ്രൂണ്‍സ്

100 ഗ്രാം പ്രൂണ്‍സില്‍ 0.93 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ കുറവുള്ളവര്‍  പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

 ഡ്രൈഡ് ആപ്രിക്കോട്ട്

100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ നിന്നും 2.7 മില്ലിഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.

മള്‍ബെറി

100 ഗ്രാം മള്‍ബെറി പഴത്തില്‍ 2.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍ ധാരാളം അടങ്ങിയ മള്‍ബെറിയില്‍ വിറ്റാമിന്‍ സിയുമുണ്ട്.

ഫിഗ്സ്

100 ഗ്രാം ഫിഗ്സ് അഥവാ അത്തിപ്പഴത്തില്‍ 0.2 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന്‍

100 ഗ്രാം തണ്ണിമത്തനില്‍ 0.24 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

 

content highlight : fruits-that-have-the-highest-iron-content-srdken