കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് കോഴിക്കോട്ടുനിന്ന് വന്ന ബന്ധു താമസിക്കുന്നുണ്ടായിരുന്നു. അവരെ കാണാനായാണ് എയ്ഞ്ചല്‍ പാലാരിവട്ടത്തേക്ക് എത്തിയത്. ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി സുഹൃത്തിനെ വിളിച്ചതിന് ശേഷം വഴിയില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം.
content highlight : transgender-woman-brutally-beaten-in-palarivattom-hand-broken-with-a-metal-rod