മാമ്പഴക്കാലം ആയതുകൊണ്ട് തന്നെ മാമ്പഴം വെച്ച് എന്ത് റെസിപ്പി ഉണ്ടാക്കിയാലും മാമ്പഴം തീരില്ല അല്ലെ? എങ്കിൽ കിടിലൻ സ്വാദിലൊരു മാമ്പഴ ദോശ ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് ഗോതമ്പുമാവില്‍ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേര്‍ക്കുക. അതില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര, ഏലയ്ക്കാപ്പൊടി, തേങ്ങാ ചിരകിയത്, ഉപ്പ്, ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ക്കുക. ഇവ ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം. നെയ്യ് ഒരു ചെറിയ സ്പൂണ്‍ ദോശയുടെ മുകളില്‍ ഒഴിച്ചാല്‍ സ്വാദ് കൂടും