മാമ്പഴ കാലത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് മാംഗോ പുഡ്ഡിംഗ്. ആഹാരത്തിന് ശേഷം അലപം മധുരം കഴിക്കാൻ തോന്നിയാൽ ഇനി മാംഗോ പുഡ്ഡിംഗ് ട്രൈ ചെയ്തോളൂ.
ആവശ്യമായ ചേരുവകള്‍
- മാംഗോ പ്യൂരി (മാമ്പഴം അരച്ചത്) – 1 കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക്ക് – 1/2 കപ്പ്
- തിളപ്പിച്ച് ആറ്റിയ പാല്‍ – 400 മില്ലി
- പഞ്ചസാര – 1/4 കപ്പ്
- ചൈന ഗ്രാസ് – 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൈന ഗ്രാസ്സ് കുതിര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു ഉരുക്കി എടുക്കുക. പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര, മാംഗോ പ്യൂരി എന്നിവ യോജിപ്പിച്ചു വച്ചതിലേക്ക് ഉരുക്കിയ ചൈന ഗ്രാസ്സ് ചേര്‍ത്ത് ഇളക്കി ഇഷ്ടമുള്ള മോള്‍ഡില്‍ ആക്കി സെറ്റ് ചെയ്ത് എടുക്കാം.