Food

ചപ്പാത്തിക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ തയ്യാറാക്കാം മഷ്റൂം മസാല

ചപ്പാത്തിക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാതിലൊരു മഷ്‌റൂം മസാല ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • കൂൺ- 1 കപ്പ്
  • മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
  • എണ്ണ – 2 ടി സ്പൂണ്‍
  • ജീരകം- ഒരു നുള്ള്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ-് 3 ടീ സ്പൂണ്‍
  • സവാള ( കൊത്തിയരിഞ്ഞത്)-2
  • തക്കാളി (പേസ്റ്റ് ആക്കിയത് )- 3
  • പച്ചമുളക്- 2
  • ഗരംമസാലപ്പൊടി- അര ടീ സ്പൂണ്‍
  • കാശ്മീരി ചില്ലി പൊടി- കാല്‍ ടീ സ്പൂണ്‍
  • പിരിയന്‍ മുളക്‌പൊടി- അര ടീ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടര്‍- അര ടേബിള്‍സ്പൂണ്‍
  • മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂണ്‍ വൃത്തിയാക്കി കഴുകിയെടുത്ത ശേഷം ,ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നാലു മിനിറ്റ് തിളപ്പിക്കിച്ചെടുക്കണം .എന്നിട്ട് കഷണങ്ങള്‍ ആക്കിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ഇടുക.ജീരകം പൊട്ടിതുടങ്ങുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് ശേഷം സവാള അരിഞ്ഞത് കൂടിയിട്ട് നന്നായി വഴറ്റുക.നിറം മാറി തുടങ്ങുമ്പോള്‍ തക്കാളി പേസ്റ്റ്് കൂടി ഇതിലേയ്ക്ക് ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കണം.

പച്ചമുളകും ഇതിലേയ്ക്ക് ചേര്‍ത്ത് കൊടുത്താം. അതിനുശേഷം എല്ലാ പൊടികളും ഇട്ട് നന്നായി വഴറ്റുക. പച്ചമണം മാറുമ്പോള്‍ കൂണ്‍ കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. കുറച്ച് വെള്ളം ചേര്‍ത്താല്‍ മതിയാകും . വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍,മല്ലിയില തൂവി അലങ്കരിക്കുക .രുചികരമായ കൂണ്‍ മസാല ചൂടോടെ വിളമ്പാം.