Automobile

കിയയുടെ പുതുതലമുറ സെല്‍റ്റോസ് വരുന്നു ! സവിശേഷതകൾ അറിയാം ?

വാഹന പ്രേമികള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. നിരവധി സവിശേഷതകളുമായി പുതുതലമുറ കിയ സെല്‍റ്റോസ് എത്തുന്നു. പുതിയ സെല്‍റ്റോസിന് പുതിയ പെട്രോള്‍-ഹൈബ്രിഡ് എഞ്ചിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ദക്ഷിണ കൊറിയന്‍ വിപണിയിലാണ് വാഹനം അവതരിപ്പിച്ചത്. വാഹനം പൂര്‍ണമായും മറച്ച നിലയിലായിരുന്നു കാണപ്പെട്ടത്.

എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ സെല്‍റ്റോസില്‍ നിലവിലുള്ളത് തന്നെയാകാനാണ് സാധ്യത. നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍ (ടര്‍ബോ, നാച്ചുറലി ആസ്പിറേറ്റഡ്), 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍.

ഡിസൈനില്‍ പരിഷ്‌കരണം കൊണ്ടുവന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഹെഡ്ലാമ്പുകളിലും ടെയില്‍ ലാമ്പുകളിലും ഒരു എല്‍ഇഡി ലൈറ്റിംഗ് പാറ്റേണ്‍ ലഭിക്കും. മൊത്തത്തിലുള്ള അളവുകള്‍ നിലവിലുള്ള മോഡലിന് സമാനവും അതേ ഫ്ലാറ്റ്‌ഫോമും ആയിരിക്കുമെന്നാണ് കരുതുന്നത്.

കിയ ഇന്ത്യയ്ക്കായി ഹൈബ്രിഡുകള്‍ പരിഗണിക്കുന്നുണ്ടെന്ന് മുമ്പ് സൂചനയുണ്ടായിരുന്നു. പുതിയ സെല്‍റ്റോസിന്റെ ആഗോള അരങ്ങേറ്റത്തെക്കുറിച്ച് കിയ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.