Kerala

വീണ്ടും കടുവാ പേടിയിൽ വയനാട്; തലപ്പുഴ ജനവാസമേഖലയിൽ കാൽപ്പാടുകൾ കണ്ടെത്തി |

കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്

മാനന്തവാടി: വീണ്ടും കടുവാ പേടിയിൽ വയനാട്. തലപ്പുഴ കമ്പിപാലം ജനവാസമേഖലയിൽ ആണ് കടുവാ സാന്നിധ്യം. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.