Health

പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ | PCOS

ശരീരഭാരം കൂടുക, മുഖത്തെ രോമവളർച്ച, ക്രമരഹിതമായ ആർത്തവം എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്.

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്. സ്‌ത്രീകളുടെ ആർത്തവക്രമം തെറ്റിക്കുന്ന ഒരു ഹോർമോണൽ രോഗമെന്നും പറയാം. ശരീരഭാരം കൂടുക, മുഖത്തെ രോമവളർച്ച, ക്രമരഹിതമായ ആർത്തവം എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയാണ് പിസിഒഎസ് രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.

പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങളെ പരിചയപ്പെടാം.

  ബെറി പഴങ്ങള്‍ 

ആന്‍റിഓക്സിഡന്‍റ്,  ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ബെറി പഴങ്ങളും പിസിഒഎസ് ഉള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

  ഇലക്കറികള്‍ 

ചീര പോലെയുള്ള ഇലക്കറികളിലും ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. കൂടാതെ വിറ്റാമിന്‍ കെ, ഫോളേറ്റ്, കാത്സ്യം, മഗ്നീഷ്യം എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

 ക്രൂസിഫറസ് പച്ചക്കറികള്‍

ബ്രൊക്കോളി, കോളിഫ്ലവര്‍ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിലും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

 ഫാറ്റി ഫിഷ് 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പിസിഒഎസ് രോഗികള്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  ഇഞ്ചി 

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്.

വെളുത്തുള്ളി 

വെളുത്തുള്ളിയിലെ സള്‍ഫറിനും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്.

content highlight : the-role-of-anti-inflammatory-foods-in-pcos-management