പൊണ്ണത്തടിയാണോ പ്രശ്നം? മല്ലുപിടിച്ചുള്ള ഡയറ്റും ജിമ്മിലും കഠിനാധ്വാനവും മടുത്തെങ്കിൽ അൽപം സൂപ്പ് കുടിക്കാം. തണുപ്പുകാലത്താണ് പൊതുവെ സൂപ്പുകൾക്ക് ഡിമാൻഡ്. ജലദോഷം, പനി പോലുള്ള അണുബാധയെ തുരത്താൻ സൂപ്പ് തന്നെയാണ് ബെസ്റ്റ്. കാഴ്ചയിൽ ലൈറ്റ് ആയി തോന്നാമെങ്കിലും പോഷകങ്ങളുടെ കാര്യത്തിൽ സൂപ്പ് റിച്ച് ആണ്. ചേരുവകൾ അനുസരിച്ച് സൂപ്പിന്റെ രുചിയും ഗുണവും കൂട്ടാം. ശരീരഭാരം കുറയ്ക്കാൻ ഇനി സൂപ്പ് ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർക്കാം.
ചീര
ശരീരഭാരം കുറയ്ക്കാൻ ചീര സൂപ്പ് ആണ് ഒന്നാമത്. ചീരയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അമിത വിശപ്പും ദീർഘനേരം വയറിന് സംതൃപ്തി നൽകുകയും ചെയ്യുന്നു. കൂടാതെ ദഹനവും മികച്ചതാക്കുന്നു.
ചിയ സീഡ്
സൂപ്പിൽ ചിയ സീഡുകൾ ചേർക്കുന്നത് അതിന്റെ പോഷകമൂല്യം വർധിപ്പിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചിയ സീഡുകളിൽ ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പ് തടയാൻ സഹായിക്കും. കൂടാതെ ഇവയിൽ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡ് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായക്കും.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. സൂപ്പിൽ മഞ്ഞൾ ചേർക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് നല്ലതാണ്.
ഇഞ്ചി
സൂപ്പിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ശരീര താപനില ഉയർത്താനും കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും സൂപ്പിൽ ഇഞ്ചി ഇടുന്നത് നല്ലതാണ്.
content highlight: soup for fat loss