കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്, അതും പുഡ്ഡിങ് കേക്ക് ആയാൽ മുതിർന്നവർക്കും ഏറെ പ്രിയം. ഈന്തപ്പഴവും കാരറ്റും ചേർത്താണ് ഈ കേക്ക് തയാറാക്കുന്നത്.
ചേരുവകൾ
സ്പൈസസ്:
കാരമൽ സിറപ്പ് :
തയാറാക്കുന്ന വിധം:
ഈന്തപ്പഴം (കുരു കളഞ്ഞത്) ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർക്കുക.
ഇനി മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിപ്പയില്‍ അരിച്ചെടുത്തു മാറ്റി വയ്ക്കാം.
ഒരു പാത്രത്തിൽ വെണ്ണ ഇട്ട് മയപ്പെടുത്തിയ ശേഷം ബ്രൗൺ ഷുഗർ കുറേശ്ശെ ചേർത്തു സോഫ്റ്റ് ആകുന്നതുവരെ അടിച്ചെടുക്കാം. പഞ്ചസാര പൂർണമായി അലിഞ്ഞ ശേഷം മുട്ട ഓരോന്നായി ചേർത്ത് അടിക്കുക.
എസൻസ് ചേർത്ത് അടിച്ചശേഷം കാരമൽ സിറപ്പ് ഒഴിച്ചു കൊടുക്കാം (കാരമൽ സിറപ്പ് ഉണ്ടാക്കാൻ, ഇടത്തരം തീയിൽ 150 ഗ്രാം പഞ്ചസാര 1 ടേബിൾസ്പൂൺ വെള്ളത്തിൽ അലിയിക്കുക. പഞ്ചസാര ഉരുകി ബ്രൗൺ നിറത്തിലേക്കു മാറിയ ശേഷം, ചൂടുവെള്ളം ശ്രദ്ധാപൂർവ്വം ചേർക്കുക. ഇനി ചെറിയ തീയിൽ ഒരു മിനിറ്റ് കൂടി തിളപ്പിക്കുക. അതിനുശേഷം ചൂടാറാൻ മാറ്റിവയ്ക്കാം.
ഈന്തപ്പഴം കുതിർത്ത വെള്ളത്തിൽ തന്നെ അരച്ചെടുത്തശേഷം ബാറ്ററിലേക്കു ചേർത്തു കൊടുക്കാം. ഇനി ഈന്തപ്പഴം സിറപ്പ് ചേർത്ത് ഇളക്കി എടുക്കാം. അതിനുശേഷം കാൻഡിഡ് ജിഞ്ചർ ചേർത്തു നന്നായി യോജിപ്പിക്കുക.
അരിച്ചെടുത്ത ഡ്രൈ ഇൻഗ്രീഡിയൻസ് ചേർത്തു കട്ടകളില്ലാതെ യോജിപ്പിക്കുക.
ഗ്രേറ്റ് ചെയ്തുവച്ച കാരറ്റിലേക്കു കശുവണ്ടി ചേർത്തു മൈദ കൊണ്ടു കോട്ട് ചെയ്തെടുക്കാം. ഈ കാരറ്റ് മിക്സ് ബാറ്ററിൽ ചേർത്ത് ഇളക്കി എടുക്കാം. കേക്ക് ടിന്നിൽ വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടശേഷം ബാറ്റർ ഒഴിച്ചു കൊടുക്കാം. ഒരു സ്ക്യൂവർ കൊണ്ട് ബാറ്ററിൽ വരഞ്ഞ ശേഷം ടിൻ രണ്ട് മൂന്ന് പ്രാവശ്യം നിലത്തു തട്ടി കൊടുക്കാം. 160℃ 50 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് ചൂടാറാൻ മാറ്റിവയ്ക്കാം. കേക്ക് സോഫ്റ്റ് ആയതു കാരണം മുകൾഭാഗം ഒട്ടിപ്പിടിക്കാതിരിക്കാൻ വെണ്ണ തടവിയ ഒരു ബട്ടർ പേപ്പറിലേക്കു കേക്ക് മാറ്റാം. കാരറ്റ് – ഈന്തപ്പഴം – പുഡ്ഡിങ് കേക്ക് തയാറായി കഴിഞ്ഞു.
content highlight : carrot-and-dates-pudding-cake-recipe