പതിവായി ചോറും കറികളും കഴിച്ച് മടുത്തെങ്കില്‍ എളുപ്പത്തിലൊരു വിഭവം തയ്യാറാക്കാം. അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമായ ചേരുവകള്‍ കൊണ്ട് കുറഞ്ഞ സമയത്തില്‍ ഇതുണ്ടാക്കിയെടുക്കാം. ലഞ്ച് ബോക്‌സില്‍ കുട്ടികള്‍ക്ക് കൊടുത്തുവിടാനും ഇത് നല്ലൊരു വിഭവമാണ്.

ചേരുവകള്‍
തയ്യാറാക്കേണ്ട രീതി
ആദ്യം നാലു ഗ്ലാസ് വെള്ളത്തില്‍ അരി ഉപ്പ് ചേര്‍ത്ത് പാകത്തിന് വേവിച്ചെടുക്കുക.ചോറ് കോരി മാറ്റി വെക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സാവാളയും പച്ചമുളകും വഴറ്റിയെടുക്കണം.കറവപട്ടയും ഗ്രാമ്പൂവും ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.കൂടെ കറിവേപ്പിലയും ചേര്‍ക്കാം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നല്ലതുപോലെ വഴറ്റി എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയില ചേര്‍ത്തുകൊടുക്കണം. തീയണശേഷം ചോറ് ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കിയെടുക്കാം.
content highlight : tomato-rice