Food

ഒരേ ഒരു ബീറ്റ്‌റൂട്ട് മതി നല്ല കിടിലന്‍ രുചിയില്‍ ഹല്‍വ റെഡി!

നല്ല കിടിലൻ സ്വാദിൽ ഒരു ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഹൽവ.

ആവശ്യമായ ചേരുവകള്‍

  • ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്- 2 കപ്പ്
  • പാല്‍ – ഒന്നര കപ്പ്
  • പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
  • ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
  • കശുവണ്ടി- 25 എണ്ണം
  • നെയ്യ് – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാനില്‍ നെയ്യൊഴിച്ച് കശുവണ്ടി വറുത്തുകോരി വെയ്ക്കുക. നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തുവെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേര്‍ത്ത് ചെറിയ തീയില്‍ വഴറ്റുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കി കൊടുക്കണം. പാല്‍ കുറുകി പാകമായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകി പാകമായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ചേര്‍ക്കുക. രണ്ട് മിനിട്ട് കൂടി പാകം ചെയ്യുക. തുടര്‍ന്ന് തണുത്ത ശേഷം ചെറിയ ഉരുളകളാക്കിയ ശേഷം കഴിക്കാം.