India

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാർക്ക് വീരമൃത്യു | maoist encounter chhattisgarh

നക്സലേറ്റ് മേഖലയായ ബിജാപുരിൽ സ്ഥിരമായി പശോധന നടത്താറുണ്ട്

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുന്നു. നക്സലേറ്റ് മേഖലയായ ബിജാപുരിൽ സ്ഥിരമായി പശോധന നടത്താറുണ്ട്. ഇത്തരം പരിശോധനക്കിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.

ഇന്നു പുലർച്ചെ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.

ജനുവരി 12ന് ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.