അനീമിയ (Anemia) എന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന അവസ്ഥയാണ്. ഹീമോഗ്ലോബിൻ രക്ത കോശങ്ങളിൽ ഓക്സിജൻ കയറ്റുന്നതിനും ശരീരത്തിലുടനീളം വിതരണം ചെയ്യുന്നതിനും സഹായിക്കുന്നു.
അനീമിയയുടെ പ്രധാന കാരണങ്ങൾ
ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞാല്‍ ശരീരം ചില സൂചനകള്‍ കാണിക്കും. അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. തളര്‍ച്ചയും ക്ഷീണവും തലവേദനയുമൊക്കെ ആണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍. അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ (ഇരുമ്പിന്‍റ) കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്.
അമിതമായ ക്ഷീണം, തളര്‍ച്ച, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉത്സാഹക്കുറവ്, തലകറക്കം, ശരീരം വിളറി വെളുത്തുവരിക തുടങ്ങിയവ കാണപ്പെടുന്നുണ്ടെങ്കില്‍ വിളര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുക. അതുപോലെ നടക്കുമ്പോള്‍ കിതപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചിടിപ്പ്, കാലുകളിലെ നീര്, കൈകളും കാലുകളും തണുത്തിരിക്കുക, തലവേദന തുടങ്ങിയവയൊക്കെ അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ ആണ്. വിളര്‍ച്ച മൂലം ചിലരില്‍ നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം, തലമുടി കൊഴിയാം, അമിതമായി ഭക്ഷണം കഴിക്കാനുള്ള കൊതി തുടങ്ങിയവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് വിളര്‍ച്ച ഉണ്ടാകണമെന്നില്ല. ഈ ലക്ഷണങ്ങളില്‍ ഏന്തെങ്കിലുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്.
വിളര്‍ച്ചയുള്ളവര്‍ കഴിക്കേണ്ട അയേണ്‍ ധാരാളം അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.
1. പ്രൂണ്‍സ്
100 ഗ്രാം പ്രൂണ്‍സില്‍ 0.93 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ കുറവുള്ളവര്‍ പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
2. ഡ്രൈഡ് ആപ്രിക്കോട്ട്
100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ നിന്നും 2.7 മില്ലിഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.
3. മള്‍ബെറി
100 ഗ്രാം മള്‍ബെറി പഴത്തില്‍ 2.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍ ധാരാളം അടങ്ങിയ മള്‍ബെറിയില്‍ വിറ്റാമിന്‍ സിയുമുണ്ട്.
4. ഉണക്കമുന്തിരി
100 ഗ്രാം ഉണക്കമുന്തിരിയില്‍ നിന്നും 1.9 മില്ലിഗ്രാം അയേണ്‍ ലഭിക്കും.
5. ഈന്തപ്പഴം
100 ഗ്രാം ഈന്തപ്പഴത്തില്‍ 0.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
6. മാതളം
100 ഗ്രാം മാതളത്തില്‍ 0.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇരുമ്പിനെ ആഗിരണം ചെയ്യാനും സഹായിക്കും.
7. ഫിഗ്സ്
100 ഗ്രാം ഫിഗ്സ് അഥവാ അത്തിപ്പഴത്തില്‍ 0.2 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
8. തണ്ണിമത്തന്‍
100 ഗ്രാം തണ്ണിമത്തനില്‍ 0.24 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
content highlight: fruits-that-have-the-highest-iron-content