Kerala

മിനി ഊട്ടിയില്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ടു സ്‌കൂൾ വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം | mini ootty accident

ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം

മലപ്പുറം: ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. വേങ്ങര മിനി ഊട്ടിയില്‍ ആയിരുന്നു സംഭവം.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മുഫീദും വിനായകും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.