Health

ഉയർന്ന രക്തസമ്മർദ്ദത്തെ ഇനി വരുതിയിലാക്കാം; സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ | six-foods-rich-in-zinc

നിലക്കടല, കശുവണ്ടി, ബദാം എന്നിവ സിങ്കിന്റെ നല്ല ഉറവിടങ്ങളാണ്

രക്തസമ്മർദ്ദം എന്നത് ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തിന്റെ അളവാണ്. ഇത് 120/80 mmHg ക്ക് മുകളിലായാൽ ഉയർന്ന രക്തസമ്മർദ്ദം (Hypertension) ആയി കണക്കാക്കാം.

പ്രധാന ലക്ഷണങ്ങൾ

തലവേദന, കണ്ണുകളിലെ പ്രഷർ തോന്നൽ
ചുറ്റിപ്പിടിക്കുന്ന തോന്നൽ (Dizziness)
ഹൃദയ താളം അസ്ഥിരം (Palpitations)
അമിതമായി ക്ഷീണം, ഉറക്കം പ്രശ്നങ്ങൾ
മൂർച്ചയില്ലാത്ത കാഴ്ച (Blurred Vision)
മൂക്കിൽ നിന്ന് രക്തസ്രാവം (നല്ലാതെ കാണാറില്ല)

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

ഡാർക്ക് ചോക്ലേറ്റ്…

ഡാർക്ക് ചോക്ലേറ്റിൽ സിങ്ക് അളവ് അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

ചിപ്പി…

ചിപ്പിയിൽ കലോറി കുറവും സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.  മറ്റേതൊരു ഭക്ഷണത്തെയും അപേക്ഷിച്ച് ചിപ്പിയിൽ കൂടുതൽ സിങ്ക് അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12 ന്റെ ഗുണങ്ങൾ ചിപ്പിയിൽ അടങ്ങിയിട്ടുണ്ട്.

ഓട്സ്…

ഫൈബർ, ബീറ്റാ ഗ്ലൂക്കൻ, സിങ്ക്, വിറ്റാമിൻ ബി 6, ഫോളേറ്റുകൾ എന്നിവ ധാരാളമായി ഓട്‌സിൽ അടങ്ങിയിരിക്കുന്നു. ഓട്സ് ധാന്യത്തിൽ 2.3 – 8–5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.

നട്സ്…

നിലക്കടല, കശുവണ്ടി, ബദാം എന്നിവ സിങ്കിന്റെ നല്ല ഉറവിടങ്ങളാണ്. ഈ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ നൽകുന്നു. കശുവണ്ടിയാണ് ഏറ്റവും കൂടുതൽ സിങ്ക് അടങ്ങിയ നട്സ് എന്ന് പറയുന്നത്.

പാലുൽപ്പന്നങ്ങൾ..

സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പാലുൽപ്പന്നങ്ങൾ. പാൽ, ചീസ്, തൈര് എന്നിവ ഉയർന്ന സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

മുട്ട…

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സെലിനിയം തുടങ്ങിയ സിങ്കും മറ്റ് പോഷകങ്ങളും മുട്ട നൽകുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും ഒരു മുട്ട കഴിക്കാം.

content highlight: six-foods-rich-in-zinc