Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയത്തെക്കുറിച്ചും, എഎപിയുടെ കനത്ത പരാജയത്തെക്കുറിച്ചുള്ള ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ എങ്ങനെ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 9, 2025, 02:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 27 വര്‍ഷത്തിനു ശേഷം ബിജെപി നേടിയ വിജയത്തെക്കുറിച്ചും ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ചും രാജ്യത്തുള്ളിലെയും വിദേശ രാജ്യങ്ങളിലെയും മാധ്യമങ്ങളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ ഇത്തവണ 48 സീറ്റുകളുമായി ബിജെപി വന്‍ വിജയം നേടിയിരിക്കുന്നു. അതേസമയം 62 സീറ്റോടെ ഡല്‍ഹി ഭരിച്ചിരുന്ന ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങി. ഈ വിജയത്തിനുശേഷം, ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

‘രാഷ്ട്രീയം മാറ്റുമെന്ന് പറഞ്ഞാണ് ദുരന്തക്കാര്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. പക്ഷേ അവര്‍ സത്യസന്ധരല്ലെന്ന് തെളിഞ്ഞു,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ജനങ്ങളുടെ തീരുമാനം ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. ഞങ്ങളുടെ പരാജയത്തെ ഞങ്ങള്‍ എല്ലാ വിനയത്തോടെയും അംഗീകരിക്കുന്നു. ബിജെപിയെ ഞാന്‍ അഭിനന്ദിക്കുന്നു, ജനങ്ങള്‍ അവരെ തിരഞ്ഞെടുത്ത പ്രതീക്ഷകള്‍ അവര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പരാജയം അംഗീകരിച്ചുകൊണ്ട് പറഞ്ഞു.

‘ആം ആദ്മി പാര്‍ട്ടി സ്വയം ചോദ്യങ്ങള്‍ ചോദിക്കണം’

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയവും ആം ആദ്മി പാര്‍ട്ടിയുടെ പരാജയവും വിശകലനം ചെയ്യുന്നതിനിടയില്‍, രണ്ട് വലിയ ഭൂരിപക്ഷം നേടിയിട്ടും ഇത്തവണ അവസരം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ആം ആദ്മി പാര്‍ട്ടി സ്വയം ചോദിക്കേണ്ടിവരുമെന്ന് ഇംഗ്ലീഷ് പത്രമായ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ എഴുതി.ശക്തമായ ഒരു കേന്ദ്ര സര്‍ക്കാരിനോടും അത് നിയമിച്ച ലെഫ്റ്റനന്റ് ഗവര്‍ണറോടും ആം ആദ്മി പാര്‍ട്ടിക്കുള്ള ശത്രുത അതിനെ തിരിച്ചടിയായിയെന്നതില്‍ സംശയമില്ലന്നെ് പത്രം അതിന്റെ എഡിറ്റോറിയലില്‍ എഴുതി. അഴിമതി കുറ്റത്തിന് അതിന്റെ നേതാക്കള്‍ക്ക് നല്‍കിയ ജയില്‍ ശിക്ഷയും അതിനെ ദുര്‍ബലപ്പെടുത്തി, പത്രം എഴുതുന്നു. പക്ഷേ, കെജ്‌രിവാളിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ പതനം അവര്‍ സൃഷ്ടിച്ച സാഹചര്യങ്ങള്‍ മൂലമാണോ എന്ന് ആത്മപരിശോധന നടത്തേണ്ടിവരും.

ക്ഷേമപദ്ധതികളുടെ രാഷ്ട്രീയത്തിന് പരിധികളുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ വിജയത്തെക്കുറിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ എന്ന ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയിട്ടുണ്ട്. മധ്യവര്‍ഗത്തെ കൂടെ കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഇത്തവണ ഫലം കണ്ടു. ബിജെപിയുടെ ഈ വിജയം പ്രതിപക്ഷത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇനി ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരും. കോണ്‍ഗ്രസ് ഒരു പരിധിവരെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ നശിപ്പിച്ചു. ഇത് ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രത്തെയും കഴിവിനെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തും. എന്നാല്‍ നഗരപ്രദേശങ്ങളിലും താരതമ്യേന സമ്പന്ന സംസ്ഥാനങ്ങളിലും ക്ഷേമ പദ്ധതികളുടെ രാഷ്ട്രീയത്തിന് പരിമിതികളുണ്ടെന്ന് ബിജെപിയുടെ ഈ വിജയം തെളിയിച്ചിട്ടുണ്ടെന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ എഴുതി.

എംഎല്‍എമാരുടെ ഐക്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍

അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. 2012ലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി പിറവിയെടുത്തതെന്ന് ‘ദി ഹിന്ദു ‘ അതിന്റെ ഒരു വിശകലനത്തില്‍ എഴുതിയിട്ടുണ്ട്. അഴിമതി രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്ന ഒരു പാര്‍ട്ടി എന്നാണ് അത് സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ന് ആം ആദ്മി പാര്‍ട്ടിക്ക് അഴിമതി ആരോപണങ്ങളില്‍ നിന്ന് മുക്തി നേടുന്നത് എളുപ്പമല്ല. മറ്റ് പാര്‍ട്ടികളില്‍ വര്‍ഷങ്ങളായി അവരുമായി ബന്ധപ്പെട്ടിരുന്നതിന് ശേഷമാണ് ആളുകള്‍ക്ക് അവസരം ലഭിക്കുന്നത് എന്നതിനാല്‍, ആം ആദ്മി പാര്‍ട്ടിയിലെ വിജയിച്ച 22 എംഎല്‍എമാരെ തന്നോടൊപ്പം ബന്ധിപ്പിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് കഴിയുമോ എന്നതാണ് ഒരു വലിയ ചോദ്യം. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ആളുകള്‍ക്ക് വളരെ വേഗത്തില്‍ അവസരം ലഭിച്ചു, അവര്‍ എംഎല്‍എമാരായി. അരവിന്ദ് കെജ്‌രിവാളിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും അഴിമതി ആരോപണ വിധേയരായതിനാല്‍ അവരെ നിലനിര്‍ത്തുന്നത് ഇനി ബുദ്ധിമുട്ടായിരിക്കുമെന്ന് ഹിന്ദു വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയെ തൃപ്തിപ്പെടുത്തുന്ന ഒരേയൊരു കാര്യം അവരുടെ വോട്ട് വിഹിതം ബിജെപിയേക്കാള്‍ രണ്ട് ശതമാനം മാത്രം കുറവാണ് എന്നതാണെന്നും ഹിന്ദു എഴുതി.

ReadAlso:

രാജസ്ഥാനിലെ ബാർമീറിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി; ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദേശം | Drone activity spotted in Barmer rajasthan

ഓപ്പറേഷന്‍ സിന്ദൂറിന് വിമര്‍ശനം; മലയാളി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധന | operation-sindoor-criticized-arrested-malayali-journalists-house-in-kochi-searched

വെടിനിർത്തൽ ധാരണ; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബർ ആക്രമണം | Cyber ​​attack on Indian Foreign Secretary Vikram Misri; X account locked

ഇന്ത്യ – പാക് സംഘർഷം; 5 സൈനികർക്ക് വീരമൃത്യു

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ മോചനം; മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി ഭാര്യ

അഴിമതിയുടെയും ഭരണനഷ്ടത്തിന്റെയും കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയ ഡല്‍ഹിയിലെ ബിജെപി ഭരണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ ഇനി പാലിക്കേണ്ടിവരുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ എഴുതിയിട്ടുണ്ട്. വിജയത്തിനായി ബിജെപി ശക്തമായ പ്രചാരണം നടത്തി, ഇത് ഒരു ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണെന്നും ഇത് ഡല്‍ഹിയില്‍ ധാരാളം വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. അതുകൊണ്ട്, ഒന്നാമതായി തലസ്ഥാനത്തെ മലിനീകരണ രഹിതമാക്കുന്നതിനുള്ള ഒരു പ്രചാരണം ആരംഭിക്കേണ്ടതുണ്ട്. അതേസമയം, യമുന വൃത്തിയാക്കാനും നമ്മള്‍ പ്രവര്‍ത്തിക്കേണ്ടിവരും. ആം ആദ്മി പാര്‍ട്ടിയുടെ മിക്ക ക്ഷേമ പദ്ധതികളും നിലനിര്‍ത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പത്രം എഴുതുന്നു. ബിജെപി ഈ വാഗ്ദാനം നിറവേറ്റേണ്ടിവരും. ഇതിനുപുറമെ, നല്ല ഭരണവും സാമൂഹിക സമാധാനവും നിലനിര്‍ത്തേണ്ടതുണ്ട്. ഡല്‍ഹിയിലെ ശരാശരി വാര്‍ഷിക ആളോഹരി വരുമാനം 4.60 ലക്ഷം രൂപയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിരിക്കുന്നത് മെച്ചപ്പെട്ട ഡല്‍ഹി കെട്ടിപ്പെടുത്താനാണ്.

ഒരു ബഹുജന പ്രസ്ഥാനമായി തുടങ്ങി രാഷ്ട്രീയ പ്രസ്ഥാനമായ മാറിയ എഎപി

ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരുകാലത്ത് ഒരു ബഹുജന പ്രസ്ഥാനമായി പിറന്ന ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്ന് ഖത്തറിലെ മാധ്യമമായ ‘ അല്‍ ജസീറ’ എഴുതി. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ റാഷിദ് കിദ്‌വായ് അല്‍ ജസീറയോട് പറഞ്ഞു, ‘ഡല്‍ഹി ഒരു ‘മിനി ഇന്ത്യ’യാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗണ്യമായ ജനസംഖ്യ ഇവിടെയുണ്ട്. ഡല്‍ഹി ജയിക്കാന്‍ കഴിയുമെങ്കില്‍ എവിടെയും ജയിക്കാന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചിട്ടുണ്ട്.

ബിജെപി ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പിലും തോല്‍ക്കില്ലെന്ന് തോന്നുന്നു. അവര്‍ സംവിധാനത്തെ പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുന്നു, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ നിവേദിത മേനോനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യത്തിന്റെ ഒരു പ്രധാന സ്തംഭമായിരുന്നു കെജ്‌രിവാള്‍ എന്ന് പാകിസ്ഥാന്‍ പത്രമായ ‘ഡോണ്‍’ എഴുതിയിട്ടുണ്ട്. കെജ്‌രിവാളിന്റെ ശക്തികേന്ദ്രമായ ഡല്‍ഹിയിലെ തോല്‍വി ബിജെപിയെ വീണ്ടും ശക്തമായ ഒരു സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നുവെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ പോളിസിയിലെ ഫെലോ രാഹുല്‍ വര്‍മ്മ പറഞ്ഞതായി പത്രം ഉദ്ധരിച്ചു പ്രസിദ്ധീകരിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ സംഭവിച്ചത് ബിജെപിയുടെ താല്‍ക്കാലിക തെറ്റാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഡല്‍ഹിയിലെ ബിജെപിയുടെ വിജയം ആം ആദ്മി പാര്‍ട്ടിയെ വളരെ പ്രയാസകരമായ അവസ്ഥയിലാക്കിയിരിക്കുന്നുവെന്ന് രാഹുല്‍ വര്‍മ്മ പറഞ്ഞു.

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിജയങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ ബിജെപി നേടുന്ന മൂന്നാമത്തെ പ്രധാന തിരഞ്ഞെടുപ്പ് വിജയമാണ് ഡല്‍ഹിയിലെ വിജയം’ എന്ന് ഗള്‍ഫ് ന്യൂസ് എഴുതി. കഴിഞ്ഞ വര്‍ഷത്തെ ദേശീയ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ബിജെപിയെ കരകയറ്റാന്‍ ഈ വിജയം സഹായിക്കുമെന്ന് മാത്രമല്ല, മോദി സര്‍ക്കാര്‍ ബജറ്റില്‍ മധ്യവര്‍ഗത്തിന് നല്‍കിയ നികുതി ഇളവുകള്‍ വോട്ടര്‍മാര്‍ സന്തോഷത്തോടെ സ്വീകരിച്ചു എന്നതിന്റെ സൂചന കൂടിയാണിത്.

ബംഗ്ലാദേശിലെ പത്രമായ ‘ധാക്ക ട്രിബ്യൂണ്‍’ ഡല്‍ഹിയിലെ മലിനീകരണ വിഷയം ഉന്നയിച്ചിട്ടുണ്ട്. വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം തലസ്ഥാനങ്ങളിലൊന്നായി ഡല്‍ഹിയെ റാങ്ക് ചെയ്തിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ (ണഒഛ) മാനദണ്ഡങ്ങളേക്കാള്‍ 60 മടങ്ങ് കൂടുതലാണ്. വര്‍ഷങ്ങളായി സര്‍ക്കാര്‍ നടത്തുന്ന ചില ചെറിയ സംരംഭങ്ങള്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ബിജെപിക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് കണ്ടറിയണമെന്നും പത്രം എഴുതി.

ഡല്‍ഹിയിലെ മലിനീകരണം; ബിജെപി സര്‍ക്കാരിനുള്ള പ്രധാന വെല്ലുവിളി

ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കുക എന്നത് ബിജെപി സര്‍ക്കാരിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ സ്വന്തമായി ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ട ബിജെപിക്ക് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വലിയ പ്രോത്സാഹനമായി കാണപ്പെടുന്നുവെന്ന് ബ്രിട്ടീഷ് പത്രമായ ‘ഗാര്‍ഡിയന്‍’ എഴുതി. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ചുവെന്ന് പത്രം എഴുതുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ശമ്പളക്കാരായ മധ്യവര്‍ഗത്തിന് ഒരു നികുതി സമ്മാനം നല്‍കിയിട്ടുണ്ട്, ആം ആദ്മി പാര്‍ട്ടി നടത്തുന്ന സൗജന്യ പദ്ധതികളേക്കാള്‍ മികച്ച പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറുവശത്ത്, മദ്യക്കമ്പനി കേസില്‍ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനൊപ്പം കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍, ഇത് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നുവെന്നും ഗാര്‍ഡിയന്‍ പത്രം എഴുതി.

വിജയത്തിനു ശേഷമുള്ള അമിത് ഷായുടെ പ്രസ്താവന അസോസിയേറ്റഡ് പ്രസ്സിനെ ഉദ്ധരിച്ച് അമേരിക്കന്‍ പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ പ്രസിദ്ധീകരിച്ചു. എല്ലായ്‌പ്പോഴും നുണകള്‍ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് തന്റെ പാര്‍ട്ടിയുടെ വിജയം തെളിയിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ബിജെപി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും ന്യൂഡല്‍ഹിയെ ലോകത്തിലെ ഒന്നാം നമ്പര്‍ തലസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിനുശേഷം, അതിന്റെ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു, ‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഡല്‍ഹിയിലെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഞങ്ങള്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരു ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യുമെന്നും അവര്‍ എഴുതി.

Tags: international mediaDelhi election 2025NATIONAL MEDIANC-DELHIBJPNarendra ModiAAM ADMI PARTY-AAP

Latest News

നന്ദൻകോട് കൂട്ടക്കൊലപാതക കേസ്: ശിക്ഷാവിധി ഇന്ന് | Nandhankkod case

സംസ്ഥാനത്ത് മഴ കനക്കും; 15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ, കാറ്റ് | Rain Alert

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ ജീവനൊടുക്കുമെന്ന് വരൻ; പരാതി നല്‍കി വധുവിന്റെ അമ്മ | Harippad case

ഒരു മലയോര കർഷകന്റെ മകൻ ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നു; ആശംസകളുമായി എ കെ ആന്റണി | A K Antony

വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.