Kerala

നെയ്യാറ്റിൻകരയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛൻ പിടിയിൽ | step father arrested in pocso case

കുട്ടി സ്കൂൾ അധികൃതരോടാണ് ആദ്യം പറഞ്ഞത്

തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. നെയ്യാറ്റിൻകര വെള്ളറടയിൽ ആണ് സംഭവം.

കുട്ടി സ്കൂൾ അധികൃതരോടാണ് ആദ്യം പറഞ്ഞത്. പ്ലബ്ബിങ് തൊഴിലാളിയായ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്ത കാലത്താണ് ഇയാൾ കുട്ടിയുടെ വീട്ടിൽ താമസം തുടങ്ങിയത്. അമ്മ ജോലിക്കു പോകുമ്പോൾ പലതവണ ഉപദ്രവിച്ചതെന്നും കുട്ടി പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.