Health

കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? | cancer-symptoms-you-shouldnt-ignore

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സ്ക്രീനിംഗിലൂടെ ക്യാൻസർ കണ്ടെത്താനാകും

കാൻസർ ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച മൂലമുള്ള രോഗാവസ്ഥയാണ്. വ്യത്യസ്ത കാൻസറുകൾക്ക് വ്യത്യസ്ത ലക്ഷണങ്ങൾ ഉണ്ടായിരിക്കുമെങ്കിലും, ചില സാധാരണ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്. പ്രധാന ലക്ഷണങ്ങളിൽ ചിലത്:

ശരീരത്തിലെ മുഴകൾ അല്ലെങ്കിൽ തടിപ്പുകൾ: പ്രത്യേകിച്ച്, കഴുത്ത്, കക്ഷം, വയർ എന്നിവിടങ്ങളിൽ പുതിയ മുഴകൾ അനുഭവപ്പെടാം.

ഉണങ്ങാത്ത വ്രണങ്ങൾ: പ്രത്യേകിച്ച് വായിൽ, നീണ്ടുനിൽക്കുന്ന വ്രണങ്ങൾ ശ്രദ്ധിക്കണം.

അസാധാരണ രക്തസ്രാവം: ഉദാഹരണത്തിന്, മൂത്രത്തിൽ, മലത്തിൽ, അല്ലെങ്കിൽ ശ്വാസനാളിയിൽ നിന്ന് രക്തസ്രാവം.

ദഹനക്കേട്: തുടർച്ചയായ ദഹനക്കേട്, വയറുവേദന, ആഹാരം ഇറക്കാനുള്ള പ്രയാസം എന്നിവ.

ശബ്ദമടപ്പ്, ചുമ: പ്രത്യേകിച്ച് പുകവലിക്കാരിൽ, തുടർച്ചയായ ശബ്ദമടപ്പും ചുമയും ശ്രദ്ധിക്കണം.

മലമൂത്ര വിസർജനത്തിലെ മാറ്റങ്ങൾ: മലമൂത്ര വിസർജനത്തിലെ പതിവില്ലാത്ത മാറ്റങ്ങൾ, രക്തസാന്നിധ്യം മുതലായവ ശ്രദ്ധിക്കണം.

ചർമ്മത്തിലെ മാറ്റങ്ങൾ: മറുക്, കാക്കപുള്ളി, അരിമ്പാറ എന്നിവയുടെ നിറത്തിലും വലിപ്പത്തിലും വ്യതിയാനം.

ക്ഷീണം: പതിവില്ലാത്ത ക്ഷീണം അനുഭവപ്പെടാം.

ശരീരഭാരത്തിലെ മാറ്റങ്ങൾ: കാരണമില്ലാതെ ശരീരഭാരം കുറയുക.


ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും 15 ദിവസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ, ഡോക്ടറുടെ ഉപദേശം തേടുക.

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സ്ക്രീനിംഗിലൂടെ ക്യാൻസർ കണ്ടെത്താനാകും. ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.

content highlight: cancer-symptoms-you-shouldnt-ignore